നേതാക്കളുടെ കോളുകള്‍ ചോര്‍ത്തി ബിജെപി; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

ഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്തെ ബിജെപി ഇതര നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ്മുഖ്. ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി അദ്ദേഹം വ്യക്തമാക്കി. മുന്‍ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന ബിജെപി മന്ത്രിയും ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നതായി തനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ശിവസേന എംപി സഞ്ജയ് റൗത്തും അവകാശപ്പെട്ടു.

‘നിങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഒരു മുതിര്‍ന്ന ബിജെപി മന്ത്രിയാണ് ഇക്കാര്യം എന്നെ അറിയിച്ചത്. എന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സ്വതന്ത്രമായി കേള്‍ക്കാമെന്ന് അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു. ഞാന്‍ ബാലാസാഹെബ് താക്കറെയുടെ അനുയായിയാണ്, ഒന്നും രഹസ്യമായി ചെയ്യാറില്ല’, സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ബിജെപി ഇതര പാര്‍ട്ടികളിലെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപണം ഉയര്‍ന്നതോടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അന്വേഷണത്തിന് നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപി നേതാവ് ശരത് പവാര്‍, ഉദ്ധവ് താക്കറെ എന്നിവരുടേത് ഉള്‍പ്പെടെയുള്ള ഫോണുകളാണ് ചോര്‍ത്തിയതെന്നാണ് ആരോപിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ശേഷവും ചോര്‍ത്തല്‍ നിര്‍ത്തിയില്ല.

പാര്‍ട്ടികള്‍ തമ്മില്‍ മാസങ്ങള്‍ നീണ്ട വിലപേശല്‍ നടന്ന ഘട്ടത്തിലും എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുമ്പോഴും ഫോണ്‍ ചോര്‍ത്തിയിരുന്നതായാണ് ആരോപണം. മുന്‍ ഫഡ്‌നാവിസ് ഗവണ്‍മെന്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാണ് ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആരോപിക്കുന്നത്.

നേതാക്കളുടെ ഫോണ്‍ കോളുകള്‍ ബിജെപി ചോര്‍ത്തി;അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

Top