രാജ്യത്ത് കൊവിഡ് ബാധിതര്‍ 21,000 കടന്നു; ആശങ്കയായി ഗുജറാത്തും മഹാരാഷ്ട്രയും

ന്യൂഡല്‍ഹി: രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 21,700 ആയെന്ന് കണക്കുകള്‍. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് 686 പേര്‍ രാജ്യത്ത് മരിച്ചു. 4325 പേര്‍ക്ക് രോഗം ഭേദമായി. 16689 പേരാണ് രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. അതേസമയം, രാജ്യത്തെ 78 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസം ഒരു പുതിയ കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നത് ആശ്വാസമായി.

Top