മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 ലധികം എം.എല്‍.എമാര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍ ശനിയാഴ്ച അറിയിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവ് ആണെന്നും ചികിത്സയിലാണെന്നും വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കൂര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവന്നത്.

താനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ കോവിഡ് പരിശോധന നടത്തണമെന്നും കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും യശോമതി താക്കൂര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് കേസുകള്‍ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് അജിത് പവാര്‍ പറഞ്ഞു.

”ഞങ്ങള്‍ അടുത്തിടെ നിയമസഭാ സമ്മേളനം വെട്ടിക്കുറച്ചു. ഇതുവരെ 10 മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതുവത്സരാഘോഷങ്ങളുടെയും ജന്മദിനങ്ങളുടെയും മറ്റ് അവസരങ്ങളുടെയും ഭാഗമാകാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.ഒമിക്രോണ്‍ വകഭേദം അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം” പവാറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top