നാഗ്പൂര്‍: മകളുമായി പ്രണയത്തിലാണെന്ന സംശയത്തിനെ തുടര്‍ന്ന് 17 കാരനെ കൊലപ്പെടുത്തി പെണ്‍കുട്ടിയുടെ അച്ഛന്‍. അതുല്‍ അശോക് തരോണ്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സേവക്രം മണിറാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തരോണ്‍. കഴിഞ്ഞ ദിവസം പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ താരോണ്‍ നാല് മണിയോടെ പുറത്തേക്ക് പോയി. എന്നാല്‍ പിന്നീട് കുട്ടി തിരിച്ച് വന്നില്ലെന്നും താരോണിന്റെ മൃതദേഹമാണ് ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവ ദിവസം താരോണിനെ മണിറാം പ്രദേശത്തൈ വയലില്‍ കൂട്ടിക്കൊണ്ടുപോയി കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചായി പൊലീസ് വ്യക്തമാക്കി.സംഭവത്തില്‍ മണിറാമിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.