ഛത്രപതി ശിവജിയുടെ ചിഹ്നമുള്ള പതാകക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പാര്‍ട്ടിയുടെ പുതിയ പതാകക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. പതാകയിറക്കിയ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനക്കാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത് ലഭിച്ചെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എംഎന്‍എസ് ജനറല്‍ സെക്രട്ടറി ഷിരീഷ് സാവന്ത് പറഞ്ഞു. എന്നാല്‍ കത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നും ഷിരീഷ് സാവന്ത് കൂട്ടിച്ചേര്‍ത്തു.

ജനുവരിയില്‍ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎന്‍എസ് പുതിയ പാര്‍ട്ടി പതാക പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയുടെ പുതിയ കുങ്കുമ നിറത്തിലുള്ള പതാകയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ രാജ മുദ്ര, മറാത്ത രാജാവിന്റെ രാജകീയ മുദ്ര എന്നിവയുണ്ട്.

Top