മുംബൈ: മറാത്ത രാഷ്ട്രീയത്തില്‍ നാടകം അവസാനിക്കുന്നില്ല. എം.എല്‍.എയെ കാണ്മാനില്ലെന്ന പരാതിയുമായി എന്‍.സി.പി. രംഗത്ത്. എന്‍.സി.പിയുടെ ഷഹാപൂര്‍ എം.എല്‍.എ ദൗലത്ത് ദരോദയെ കാണുന്നില്ലെന്നാണ് പരാതി. ഇക്കാര്യം കാണിച്ച് എന്‍സിപി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, 54ല്‍ 49 എം.എല്‍.എമാര്‍ തങ്ങളോടൊപ്പമുണ്ടെന്നാണ് എന്‍.സി.പി പറയുന്നത്. ഇവര്‍ റിസോര്‍ട്ടിലാണ്. അതിനിടെ ഇവരുമായി ബന്ധപ്പെടാന്‍ അജിത് പവാര്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്.
കുതിരക്കച്ചവടത്തില്‍ നിന്ന് രക്ഷനേടാനുള്ള തത്രപ്പാടിലവാണ് കോണ്‍ഗ്രസും ശിവസേനയും. ശിവസേനയുടെ എം.എല്‍.എമാര്‍ അന്ധേരിയിലെ ഹോട്ടലിലാണുള്ളത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ മധ്യപ്രദേശിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.