വധശിക്ഷ കാത്തുകഴിയുന്നവരുടെ എണ്ണത്തിൽ ഉത്തര്‍പ്രദേശിനെ മറികടന്ന് മഹാരാഷ്ട്ര

Hang

ന്യൂഡല്‍ഹി : രാജ്യത്ത് വധശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശിനെ മറികടന്ന് മഹാരാഷ്ട്ര . ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിപുതിയ കണക്കുകൾ നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകൾ വ്യക്തമാകുന്നത്.

2017 അവസാനത്തെ കണക്കുകള്‍ പ്രകാരം 67 തടവുകാരാണ് മഹാരാഷ്ട്രയില്‍ വധശിക്ഷ കാത്തുകഴിയുന്നത്. മുന്‍ വര്‍ഷം ഇത് 47 ആയിരുന്നു കണക്ക്. ഉത്തര്‍പ്രദേശില്‍ 65 പേരാണ് ഉള്ളത്. എന്നാൽ മുന്‍ വര്‍ഷം 77 പേരുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ ഏകദേശം 11 കോടിയും യുപിയില്‍ 20 കോടിയുമാണ് ജനസംഖ്യയുള്ളത്.

എന്നാൽ രാജ്യത്തെ വിചാരണ കോടതികള്‍വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 90 ശതമാനം പേരുടേയും ശിക്ഷ നടപ്പാകാറില്ലെന്നാണ് മുന്‍ വന്‍വര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം വധ ശിക്ഷ നല്‍കിയവരില്‍ 99 പേര്‍ മേല്‍ക്കോടതികളെ സമീപിച്ചപ്പോള്‍ 53 പേരുടെ ശിക്ഷ റദ്ദാക്കിയിരുന്നു. 35 പേരെ വെറുതെ വിടുകയും ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. വധ ശിക്ഷ നടപ്പാക്കിയവരില്‍ കൂടുതൽ ജമ്മു കശ്മീരില്‍ നിന്നുള്ളവരുടേതാണ്.

Top