വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ചതായി പരാതി

rape123

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി പതിനേഴുകാരിയെ മൂന്ന് ദിവസം പീഡിപ്പിച്ചെന്ന് പരാതി. അമ്മയുടെ സുഹൃത്തിനെതിരെയാണ് പരാതി.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വൈഭവ് വിലാസ് തപ്‌തേ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയെന്നാണ് പൊലീസ് പറഞ്ഞത്.

ബ്രംപുരിയിലെ ഒരു കടയിലാണ് വൈഭവ് ജോലി നോക്കിയിരുന്നത്. അതേ കടയിലാണ് പെണ്‍കുട്ടിയുടെ അമ്മയും ജോലി നോക്കിരുന്നത്. ഇങ്ങനെയാണ് ഇയാള്‍ പെണ്‍ക്കുട്ടിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഇയാള്‍ പെണ്‍ക്കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തുവെന്നാണ് പരാതി.

Top