മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപിക്കുന്നു ;പതിനായിരത്തിലധികം പേര്‍ക്ക് രോഗം

മുംബൈ: മഹാരാഷ്ട്രയില്‍ പോലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപിക്കുന്നു. പതിനായിരത്തിലധികം പോലീസുകാര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

107 പോലീസുകാരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് 1,035 പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് സംസ്ഥാനത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

മഹാരാഷ്ട്രയില്‍ 4,57,956 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,42,458 പേര്‍ ചികിത്സയിലാണ്. 2,99,356 പേര്‍ക്ക് കോവിഡ് ഭേദമായി. 16,142 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

Top