ഹിങ്കോളി: മഹാരാഷ്ട്രയിലെ ഒരു സ്‌കൂളിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തിയത് 60 രാജവെമ്പാലകളെ . ഹിങ്കോളി ജില്ലയിലെ സില്ലാ പരിഷത് സ്‌കൂളിലാണ് സംഭവം നടന്നത്. പാചകക്കാരിയാണ് വിറകുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആദ്യം രണ്ടു രാജവെമ്പാലയെ കണ്ടെത്തിയത്. പാചകത്തിനായി വിറകുകള്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് മറ്റു വിഷപ്പാമ്പുകള്‍ തലപൊക്കിയത്. ഇതോടെ പാചകക്കാരി പേടിച്ചോടി സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചു.
Maharashtra: 60 Russells viper snakes were found in the kitchen of a Zilla Parishad school in Pangra Bokhare village of Hingoli district yesterday. The snakes were later rescued by a snake catcher. pic.twitter.com/gxHVQLPw3F
— ANI (@ANI) July 14, 2018
വിവരമറിഞ്ഞ നാട്ടുകാര്‍ വടികളുമായി പാമ്പുകളെ കൊല്ലാനെത്തിയെങ്കിലും സ്‌കൂള്‍ അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാമ്പു പിടിത്തക്കാരനെ വിവരമറിയിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പാമ്പുകളെ മുഴുവന്‍ പിടികൂടി ഫോറസ്റ്റ് ഓഫീസറെ ഏല്‍പ്പിക്കുകയും ചെയ്തു. ഏഷ്യയില്‍ കാണപ്പെടുന്ന പാമ്പുകളില്‍ ഏറ്റവും അപകടകാരിയായ ഇനത്തില്‍ പെടുന്നവയാണ് രാജവെമ്പാല. ഇവയുടെ കടിയേറ്റ് പ്രതിവര്‍ഷം ആയിരങ്ങളാണ് മരണത്തിന് കീഴടങ്ങുന്നത്.