മുംബൈ: ഞായറാഴ്ച വരെ മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത് 50,231 പേര്‍ക്ക്. ആകെ മരണം 1635 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 3041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇത്രയധികം കേസുകള്‍ ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇന്ന് മാത്രം 58 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 39 മരണവും മുംബൈയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുണെയിലും സോലാപുരിലും ആറ് പേര്‍ മരിച്ചു. ഔറഗാബാദില്‍ നാല് പേരും മരിച്ചു. കോവിഡ് കൂടുതല്‍ നാശം വിതിച്ച മുംബൈയില്‍ രോഗികളുടെ എണ്ണം 30,000 കടന്നു. 988 മരണങ്ങളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 33,988 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 14,600 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഞായറാഴ്ച മാത്രം 1196 പേര്‍ രോഗമുക്തി നേടി.