ആണ്‍കുട്ടിക്ക് വേണ്ടി സമ്മര്‍ദ്ദം; പത്താം തവണ ഗര്‍ഭിണിയായ യുവതി മരിച്ചു

മുംബൈ: പ്രസവശേഷം അമിത രക്തസ്രാവം മൂലം യുവതി മരിച്ചു. പത്താം തവണ ഗര്‍ഭം ധരിച്ച മഹാരാഷ്ട്ര സ്വദേശിയായ മീര ഏകണ്ടേയാണ് മരിച്ചത്. പ്രസവത്തോടെ കുഞ്ഞും മരിച്ചു.

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. മജാല്‍ഗാവില്‍ ഒരു പാന്‍ ഷോപ്പ് നടത്തിവരികയായിരുന്നു് മീര. ഏഴ് പെണ്‍കുട്ടികളുടെ അമ്മയായിരുന്നു അവര്‍. ആണ്‍കുട്ടിക്കായി വീട്ടുകാര്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനിടയില്‍ രണ്ടുവട്ടം ഗര്‍ഭം ധരിച്ചുവെങ്കിലും പ്രസവിച്ചിരുന്നില്ല.

ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മീര അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നു. അപകട മരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു.

Top