ലോക്ക് ഡൗണ്‍; മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍

മുംബൈ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണായ മഹാരാഷ്ട്രയില്‍ സൈന്യത്തിന്റെ സഹായം തേടി സര്‍ക്കാര്‍.

ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും അവശ്യ വസ്തുക്കള്‍ സുരക്ഷിതമായി കൊണ്ടുപോകുന്നതിന് സൗകര്യം ഒരുക്കുന്നതിനും വേണ്ടിയാണ് സൈന്യത്തിന്റെ സഹായം തേടിയത്.

പൂണെയിലെ ആര്‍മിയുടെ സതേണ്‍ കമാന്‍ഡ് ആസ്ഥാനവുമായി ഇതുമായി ബന്ധപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Top