കര്‍ണാടക : ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് വിമുഖതയില്ലെന്നും ശിവസേനയേക്കാള്‍ ഭേദം ബി.ജെ.പിയാണെന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കര്‍ണാടകയില്‍ ഡിസംബര്‍ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ പ്രസ്താവന.
മഹാരാഷ്ട്രയില്‍ മൃദുഹിന്ദുത്വമാണു ബി.ജെ.പി പിന്തുടരുന്നത്. എന്നാല്‍ ശിവസേനയുടെതു തീവ്രഹിന്ദുത്വ നിലപാടാണ്. ഇപ്പോള്‍ ശിവസേനയുമായി കൂട്ടുകൂടുന്നവര്‍ പിന്നീട് ജെ.ഡി.എസ് ബി.ജെ.പിയുമായി കൂട്ടുചേരുന്നതിനെ പരിഹസിക്കരുതെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസുമായി ഇനിയൊരു സഖ്യത്തിനു താല്‍പര്യമില്ലെന്നു ജെ.ഡി.എസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനു തയാറെടുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയവെയാണ് കുമാരസ്വാമി ബി.ജെ.പിയുമായുള്ള സഖ്യസാധ്യതകള്‍ തുറന്ന് പറഞ്ഞത്.