ലണ്ടന്‍: മഹാത്മാ ഗാന്ധിയുടെ ചിത്രം പതിച്ച അപൂര്‍വമായ സ്റ്റാമ്പ് 598,000 പൗണ്ടിന് (ഏകദേശം 3.86 കോടി ഇന്ത്യന്‍ രൂപ)ക്ക് ബ്രിട്ടനില്‍ ലേലം ചെയ്തു. 1948-ല്‍ പുറത്തിറക്കിയതാണിത്.
സ്വാതന്ത്ര സമരാനന്തരം ഇന്ത്യ പുറത്തിറക്കിയ സ്റ്റാമ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ചുവപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള സ്റ്റാമ്പില്‍ ‘സര്‍വീസ്’ എന്ന് മുദ്രണം ചെയ്തിരിക്കുന്നു.
പത്ത് രൂപ സ്റ്റാമ്പിന്റെ നാല് സ്ട്രിപ്പുകളാണ് ലേലത്തില്‍ വിറ്റത്. സറ്റാന്‍ലി ഗിബണ്‍ ആണ് സ്റ്റാമ്പ് ലേലം ചെയ്തത്. ആസ്‌ത്രേലിയന്‍ നിക്ഷേപകനാണ് കൈപറ്റിയത്.