മഹീന്ദ്രയുടെ ഏറ്റവും കരുത്തനായ മോഡലാണ് മാര്‍ക്‌സ്മാന്‍. വെടിയുണ്ടയും ഗ്രനേഡും വരെ ചെറുക്കാനാകും വിധമാണ് മഹീന്ദ്രയുടെ ആംഡ് പേഴ്‌സണല്‍ ക്യാരിയര്‍.
ആറു പേര്‍ക്കിരിക്കാവുന്ന ഈ വാഹനം ബാലിസ്റ്റിക് പ്രൊട്ടക്ഷന്‍ 6 പ്രകാരമാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വെടിയുണ്ടകളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന ബോഡിയാണ് ഇതിന്റേത്. എകെ 47 മെഷീന്‍ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടകളെ വരെ ഈ വാഹനത്തിന്റെ ബോഡിക്ക് ചെറുക്കാനാകും. മാത്രമല്ല വാഹനത്തിന്റെ അടിയില്‍ ഗ്രനേഡ് പൊട്ടിയാലും കുലുങ്ങില്ല.
മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി സ്‌കോര്‍പ്പിയോയുടെ ഘടകങ്ങള്‍ മാര്‍ക്‌സ്മാനില്‍ ഉപയോടിച്ചിട്ടുണ്ട്. 2.2 ലീറ്റര്‍, 2.6 ലീറ്റര്‍ എന്നീ രണ്ട് ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തിന് ഉണ്ട്. 2 ലീറ്ററിന് 120 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കും. 2.6 ലിറ്റര്‍ എന്‍ജിന്‍ 115 ബിഎച്ച്പി കരുത്തും സൃഷ്ടിക്കും.
ഫുള്‍ടൈം നാല് വീല്‍ ഡ്രൈവിലുള്ള വാഹനത്തിന് 16 ഇഞ്ച് റണ്‍ഫ്‌ലാറ്റ് ടയറുകളും ഓപ്ഷണലായി ലഭിക്കും 390 എംഎം നീളവും 1863 എംഎം വീതിയും 2030 എംഎം ഉയരവും മാര്‍ക്‌സ്മാനുണ്ട്. മഹീന്ദ്രയുടെ ജനപ്രിയ എസ്യുവി സ്‌കോര്‍പ്പിയോയുടെ ഘടകങ്ങള്‍ മാര്‍ക്‌സ്മാനില്‍ ഉപയോഗിച്ചിട്ടുണ്ട്.