ന്യൂഡല്‍ഹി: 2019 ലോകകപ്പ് മുന്നില്‍ കാണുന്നില്ലെങ്കില്‍ എം.എസ്.ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞത് ശരിയായ തീരുമാനമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യന്‍ ജൂനിയര്‍ ടീമുകളുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്.
ധോണിയുടെ തീരുമാനം വലിയ അശ്ചര്യമുണ്ടാക്കിയിട്ടില്ല.
അടുത്ത ലോകകപ്പിന് മുന്‍പ് ക്യാപ്റ്റനെന്ന നിലയില്‍ പരിചയ സമ്പത്ത് നേടാന്‍ വിരാട് കോഹ്ലിക്ക് കഴിയും. ധോണിയുടെ കളിമികവും സമ്മര്‍ദ്ദം അതിജീവിക്കാനുള്ള കഴിവും ചോദ്യം ചെയ്യപ്പെടില്ല.
വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റനായി മാത്രമേ ധോണിയെ ചരിത്രം അടയാളപ്പെടുത്തുകയുള്ളൂ എന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.