മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹമത്സരത്തിലാണ് ധോണി ടീം ഇന്ത്യയുടെ നായകനാകും. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴാഴ്ച മുംബൈയിലെ ബ്രാബോറിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സന്നാഹമത്സരം ധോണിയുടെ നായകസ്ഥാനത്തുനിന്നുള്ള വിടവാങ്ങല്‍ മത്സരംകൂടിയാകും. രണ്ട് സന്നാഹ മത്സരങ്ങളാണ് ഇംഗ്ലണ്ട് ഇലവനെതിരെ ഇന്ത്യ എ ടീം കളിക്കുക. രണ്ടാം മത്സരത്തില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യ ഇറങ്ങുക.
ധോണിയെ കൂടാതെ ശിഖര്‍ ധവാന്‍, ആശിഷ് നെഹ്‌റ, യുവരാജ് സിംഗ് തുടങ്ങിയ താരങ്ങളും സന്നാഹമത്സരത്തിനുളള 12 അംഗ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.