ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ‘ഭരത് അനെ നേനു’ മലയാളത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുന്നു.
മഹേഷിന്റെ കരിയറിലെ തന്നെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഭരത് അനെ നേനു. ബോക്‌സ് ഓഫീസില്‍ 230 കോടി രൂപയാണ് മൂന്നാഴ്ച്ച കൊണ്ട് ചിത്രം നേടിയത്.
മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യും. സിനിമ മലയാളത്തില്‍ എത്തുമ്പോള്‍ ‘ഭരത് എന്ന ഞാന്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്.
കൊരട്ടാല ശിവ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കിയര അദ്വാനി നായികയായ ചിത്രം പറയുന്നത് സമകാലീന രാഷ്ട്രീയത്തെ കുറിച്ചാണ്. അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തില്‍ ആന്ധ്രയിലെ മുഖ്യമന്ത്രിയായാണ് മഹേഷ് ബാബു എത്തുന്നത്.