ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം വലിയ വിജയമാണ് കരസ്ഥമാക്കിയത്. തമിഴ്, തെലുഗ് തുടങ്ങി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഏതേതോ എന്ന് തുടങ്ങുന്ന ഗാനത്തിന് പകരമാണ് മൗനങ്ങള്‍ മിണ്ടുമൊരി എന്ന ഗാനം മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ മഹേഷിന്റെ തെലുഗ് റീമേക്കമായ ഉമാ മഹേശ്വര ഉഗ്ര രൂപസ്യത്തില്‍ ആനന്ദം എന്ന പേരില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയ വിവരം ബിജിബാല്‍ അറിയിച്ചിരിക്കുകയാണ്. രണ്ട് സിനിമകള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് ബിജിബാല്‍ തന്നെയാണ്.
ബിജിബാലിന്റെ ഫേസ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം:
“ഏതേതോ”
മഹേഷിന്റെ പ്രതികാരത്തിൽ ‘മൗനങ്ങൾ’ എന്ന പാട്ടിനു പകരം ആദ്യം ചെയ്ത പാട്ടുകളിലൊന്ന്. തെലുങ്കിൽ ചിത്രം റീമെയ്ക് ചെയ്തപ്പോൾ ഈ ഈണം ‘ആനന്ദം’ എന്ന പാട്ടായി പരിണമിച്ചു. ചിത്രത്തിൽ ഉപയോഗിക്കാനായില്ലെങ്കിലും ഈണത്തിന്റെ ചില അംശങ്ങൾ മഹേഷിനും ജിംസിക്കും കൂട്ടായി പശ്ചാത്തല സംഗീതത്തിന്റെ രൂപത്തിൽ കേട്ടുകാണും.
മഹേഷിൽ നിന്ന് ഉമാമഹേശ്വരയിലേക്കുള്ള പരിണാമത്തിൽ ഈ ഈണം ഒരു ചരടാണ്. അന്ന് ചെയ്ത പാട്ട്, അതേ ഈണം, വെളിച്ചം കാണാഞ്ഞ വരികൾ ഇപ്പോൾ കേൾപിക്കണമെന്നു തോന്നി. മലയാളത്തിലെ സംവിധായകൻ ശ്രീ ദിലീഷ് പോത്തനും തെലുങ്കിലെ സംവിധായകൻ ശ്രീ വെങ്കടേഷ് മഹായും ചേർന്ന് നാളെ നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും. കാണണം, കേൾക്കണം.