തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്‌യുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ മഹിജ ഡിജിപി സെന്‍ കുമാറിനെ സന്ദര്‍ശിക്കും.
ചൊവ്വാഴ്ചയാണ് മഹിജയും മറ്റ് കുടുംബാംഗങ്ങളും ഡിജിപിയെ സന്ദര്‍ശിക്കുന്നത്. പുതിയ ഡിജിപിയിലാണ് ഇനി പ്രതീക്ഷയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസ് ആത്മഹത്യയാക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ടെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി.