തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ്യുടെ മരണവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ വീണ്ടും മുഖ്യമന്ത്രിയെ കാണും.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മഹിജ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തുന്നത്.
ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും അതിനാല്‍ സിബിഐയോ മറ്റേതെങ്കിലും ഏജന്‍സിയോ അന്വേഷിക്കുന്നതിന് ശുപാര്‍ശ ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ പിതാവ് കഴിഞ്ഞ മാസം ഡിജിപി ടി.പി. സെന്‍കുമാറിന് നിവേദനം നല്‍കിയിരുന്നു.