ചെന്നൈ: സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും വാര്‍ത്തയാകുകയാണ്. നേരത്തെ രജനീകാന്ത് ബി ജെ പിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
രജനികാന്തിനെ കൂടെകൂട്ടാന്‍ തമിഴ്‌നാട്ടിലെ പാര്‍ട്ടികളും ദേശീയ പാര്‍ട്ടികളും ഒരുപോലെ ശ്രമിക്കുന്നതിനിടെയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ പ്രചരിച്ചുവരുന്നത്.
കോണ്‍ഗ്രസ് നേതാവും ചലച്ചിത്ര താരവുമായ നഗ്മയുടെ സന്ദര്‍ശനമാണു പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.
അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ നഗ്മ ചെന്നൈയിലെ വസതിയിലെത്തിയാണു രജനിയെ സന്ദര്‍ശിച്ചത്.
രജനിയും നഗ്മയും തമ്മില്‍ ചര്‍ച്ചയും നടന്നു. എന്നാല്‍ ചര്‍ച്ചാവിഷയം എന്താണെന്നു പുറത്തുവിട്ടിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ചു ചര്‍ച്ച നടന്നതായാണു സൂചന. പക്ഷേ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഏറ്റവും ശക്തി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ തമിഴ്‌നാട്ടില്‍ കളംപിടിക്കാന്‍ രജനീകാന്തിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇതിനുള്ള നീക്കങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നീക്കം.