ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവ് ബര്‍ഖ ശുക്ല സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജജുവില്‍ നിന്ന് ബര്‍ഖ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ അംഗമായിരുന്നതില്‍ താന്‍ ഖേദിക്കുന്നതായി ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ബര്‍ഖ പറഞ്ഞു.
തലാഖ് സംബന്ധിച്ച് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. എന്നാല്‍, അതേക്കുറിച്ച് മിണ്ടരുതെന്നാണ് കോണ്‍ഗ്രസ് തന്നോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബര്‍ഖ ആരോപിച്ചു. കോണ്‍ഗ്രസില്‍ സ്വജനപക്ഷപാതമുണ്ടെന്നും ബര്‍ഖ ശുക്ല പറഞ്ഞു.
രാഹുല്‍ ഗാന്ധിയെയും ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് മാക്കനെയും വിമര്‍ശിച്ചതാണ് ബര്‍ഖയ്ക്ക പുറത്തേക്കുള്ള വഴി തുറന്നത്. കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി മാനസികമായി പ്രാപ്തനല്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും വോട്ടിനു വേണ്ടി മാത്രമാണ് രാഹുല്‍ ഗാന്ധിയും അജയ് മാക്കനും ഉപയോഗിച്ചതെന്നും അവര്‍ ആരോപിച്ചിരുന്നു.