കൊളംബോ: മഹീന്ദ രാജപക്‌സെയുടെ കുടുംബത്തിനും പങ്കാളികള്‍ക്കുമെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ നീക്കം ചെയ്ത നടപടി പൊലീസ് റദ്ദാക്കി. ഉന്നത കുറ്റാന്വേഷകന്‍ നിഷാന്ത സില്‍വയെ നീക്കിയ നടപടിയാണ് ശ്രീലങ്കന്‍ പൊലീസ് പിന്‍വലിച്ചത്.
2005 മുതല്‍ 2015 വരെ രാജപക്‌സെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന കാലത്തെ കൊലപാതങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല വഹിച്ചിരുന്നത് സില്‍വയാണ്. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ലസന്ത വിക്രമതുഗെയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള കേസുകളാണ് സില്‍വ അന്വേഷിച്ചിരുന്നത്.
അന്വേഷണ ചുമതലയില്‍ നിന്നും സില്‍വയെ മാറ്റിയ നടപടി ശക്തമായ എതിര്‍പ്പിന് കാരണമായിരുന്നു.