രണ്ടാംതലമുറ സാങ്‌യോങ് G4 റെക്സ്റ്റണിനെ ആള്‍ട്യുറാസ് G4 എന്ന പേരില്‍ മഹീന്ദ്ര വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നു. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് നവംബര്‍ 24ന് വില്‍പനയ്‌ക്കെത്തുന്നത്.
അഞ്ചടിയോളം ഉയരം എസ്‌യുവിക്കുണ്ട്. 200 mm ഗ്രൗണ്ട് ക്ലിയറന്‍സും മോഡലിന് കരുതാം. കോണോടുകോണ്‍ ചേര്‍ന്നു ടെയില്‍ലാമ്പുകളില്‍ നാമമാത്രമായ ക്രോം അലങ്കാരം മാത്രമെ മഹീന്ദ്ര നടത്തിയിട്ടുള്ളൂ.
അകത്തളത്തില്‍ ആധുനികതയ്ക്കും ആഢംബരത്തിനും യാതൊരു കുറവും മഹീന്ദ്ര വരുത്തിയിട്ടില്ല. ഉള്ളില്‍ തുകലിനും ലോഹത്തിനും തുല്യ പ്രധാന്യം കാണാം. ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ വമ്പന്മാരോടു കിടിപിടിക്കുന്ന ആഢംബരം മഹീന്ദ്ര ആള്‍ട്യുറാസ് G4 അവകാശപ്പെടും.
എട്ടുവിധത്തില്‍ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റും സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും എസ്‌യുവിയുടെ വിശേഷങ്ങളില്‍പ്പെടും.