മഹീന്ദ്ര ബൊലേറൊയുടെ മുഖം മിനുക്കിയ പതിപ്പ് ഉടന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ ബൊലേറൊ ഡീലര്‍ഷിപ്പുകളിലെത്തിയതിന്റെ ചിത്രങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. പ്രമുഖ ഓട്ടോ മൊബൈല്‍ പോര്‍ട്ടലായ ഓട്ടോകാര്‍ ഇന്ത്യയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ബൊലേറൊയുടെ മുന്‍വശത്ത് നല്‍കിയത് എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയിട്ടുള്ള പുതിയ ഹെഡ്ലാമ്പ് ക്രോമിയം പതിച്ച ഗ്രില്ലുകള്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍, ഹണി കോംമ്പ് എയര്‍ഡാം, പുതിയ ഫോഗ് ലാമ്പ് എന്നിവയാണ്.
കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനവും ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് റിമൈന്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാവും വാഹനത്തിന്റെ വരവ്.
ഇന്റീരിയറിനെ സമ്പന്നമാക്കുന്നത് പുതിയ ഡിസൈനിലുള്ള സോഫ്റ്റ്ടച്ച് ഡാഷ്‌ബോര്‍ഡ്, ആന്‍ഡ്രോയിഡ് ഓട്ടോ ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ സീറ്റുകള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, പുതിയ എയര്‍കണ്ടീഷന്‍ യൂണിറ്റ് തുടങ്ങിയവയാണ്.
വാഹനത്തിന്റെ ഹൃദയം ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എംഹോക്ക് റ70 എന്‍ജിനായിരിക്കും. D70 ബിഎച്ച്പി പവറും 195 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നത്. 7.61 ലക്ഷം രൂപ മുതല്‍ 8.99 ലക്ഷം രൂപ വരെയായിരുന്നു മുന്‍തലമുറ ബൊലേറൊയുടെ എക്സ്ഷോറൂം വില.