മഹീന്ദ്ര ബിഎസ്എ മോട്ടോര്‍സൈക്കിള്‍ തിരിച്ചെത്തിക്കാനൊരുങ്ങി കമ്പനി

തിഹാസിക മോട്ടോര്‍സൈക്കിളായിരുന്ന ബിഎസ്എയെ തിരിച്ചെത്തിക്കാനൊരുങ്ങി കമ്പനി. ഇപ്പോള്‍ പുറത്തുവരുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ കരുത്തേറിയ 650 സിസി എന്‍ജിന്‍ നല്‍കി ബിഎസ്എ നിരത്തിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബിഎസ്എ മോട്ടോര്‍സൈക്കിളില്‍ മുമ്പ് നല്‍കിയിരുന്ന റെട്രോ ഡിസൈനിലായിരിക്കും ബിഎസ്എയുടെ പുനര്‍ജന്മവുമെന്നാണ് റിപ്പോര്‍ട്ട്.

2016ലാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ബിഎസ്എയുടെ മുഴുവന്‍ ഓഹരികളും ഏറ്റെടുത്തത്. 28 കോടി രൂപയ്ക്കാണ് ബിഎസ്എ സൈക്കിളിന്റെ 1.2 ലക്ഷം ഓഹരികള്‍ മഹീന്ദ്ര സ്വന്തമാക്കിയത്.

Top