ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷന്‍ ഉടന്‍ വിപണിയിലേക്ക് എത്തിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. 2.5 ലിറ്റര്‍ CRDe ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ സിഗ്‌നേച്ചര്‍ എഡിഷന്‍ ഥാര്‍ വിപണിയില്‍ ഉടനെത്തും. പുതിയ ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷന് പത്തു മുതല്‍ 13 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
എസ്യുവിയുടെ 700 യൂണിറ്റുകളാണ് വില്‍പ്പനയ്ക്ക് വരിക. നാപ്പോളി ബ്ലാക്ക്, അക്വാ മറീന്‍ നിറങ്ങളിലാണ് ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനെ
പുറത്തിറക്കുക. 15 ഇഞ്ച് വലുപ്പമുള്ള പുതിയ അഞ്ചു സ്പോക്ക് അലോയ് വീലുകള്‍ സിഗ്‌നേച്ചര്‍ എഡിഷനിലുണ്ടെന്നാണ് വിവരം.
ബോണറ്റില്‍ പ്രത്യേക കറുത്ത സ്റ്റിക്കറുകളും മുന്‍ ബമ്പറില്‍ സില്‍വര്‍ ഫിനിഷും പ്രതീക്ഷിക്കാം. മൂന്നോട്ടു മുഖം തിരിഞ്ഞ സീറ്റുകളും കസ്റ്റം നിര്‍മ്മിത തുകല്‍ സീറ്റ് കവറുകളും ക്യാബിന്റെ മാറ്റുകൂട്ടും. എഞ്ചിനില്‍ പരിഷ്‌കാരങ്ങളുണ്ടാവില്ല. ഇപ്പോഴുള്ള 2.5 ലിറ്റര്‍ CRDe ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനിലും തുടിക്കും.
എഞ്ചിന്‍ 105 bhp കരുത്തും 247 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്കാണ് വന്നെത്തുന്നതും.