eKUV100 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

eKUV100 നെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഇലക്ട്രിക് കാറായിരിക്കും മഹീന്ദ്ര eKUV100 എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു കൂട്ടം ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മഹീന്ദ്ര ഒരുങ്ങുകയാണ്. 40 കിലോവാട്ട് വൈദ്യുതിയാണ് ഇത് നല്‍കുന്നത്. ഈ ഇലക്ട്രിക് മോട്ടോറിന് 53 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതുമാണ്. 15.9 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. അടഞ്ഞ ഗ്രില്‍ ശൈലിയാണ് ഇലക്ട്രിക് എസ്‌യുവിയില്‍ കമ്പനി നല്‍കിരിക്കുന്നത്. കാറിന്റെ എയറോഡൈനാമിക് മികവിനെ ഈ നടപടി സ്വാധീനിക്കും. വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോളും eKUV100 -യുടെ അകത്തള വിശേഷങ്ങളാണ്.

 

പൂര്‍ണ ചാര്‍ജില്‍ 120 കിലോമീറ്റര്‍ മൈലേജ് eKUV100 നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.റിമോട്ട് കണ്‍ട്രോള്‍, സെന്‍ട്രല്‍ ലോക്കിങ് ഫീച്ചറുകളും മഹീന്ദ്ര eKUV100 മോഡല്‍ അവകാശപ്പെടും. 8.25 ലക്ഷം രൂപ മുതല്‍ പുതിയ eKUV100 -യ്ക്ക് വില ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം വിപണിയില്‍ ടാറ്റ ടിഗോര്‍ ഇവി, മഹീന്ദ്ര ഇവെരിറ്റോ കാറുകളുമായാണ് മഹീന്ദ്ര eKUV100-യുടെ മത്സരിക്കുക.

Top