mahindra gusto 125 in market

മുംബൈ: സ്‌കൂട്ടര്‍ ശ്രേണിയില്‍ മഹീന്ദ്രയ്ക്ക് പുത്തനുണര്‍വ് നല്‍കിയ മോഡലാണ് ഗസ്‌റ്റോ. ഗസ്‌റ്റോയെ കൂടുതല്‍ ആകര്‍ഷകമാക്കി മഹീന്ദ്ര അവതരിപ്പിക്കുന്ന പുത്തന്‍ താരമാണ് ഗസ്‌റ്റോ 125. 55,000 രൂപയാണ് എക്‌സ് ഷോറൂം വില.

8.5 ബി.എച്ച്.പി കരുത്തുള്ളതാണ് എന്‍ജിന്‍. ലിറ്ററിന് 60 കിലോമീറ്റര്‍ മൈലേജ് കമ്പനി അവകാശപ്പെടുന്നുണ്ട്. ആറു ലിറ്ററാണ് ടാങ്ക് കപ്പാസിറ്റി. സീറ്റുകളുടെ ഉയരം ക്രമീകരിക്കാമെന്നതും കാറുകള്‍ക്ക് സമാനമായ ഫ്‌ളിക് താക്കോലും ഗസ്‌റ്റോയുടെ പ്രത്യേകതയാണ്.

Top