പുതിയ മാറ്റങ്ങള്‍ കൈവരിച്ച് മഹീന്ദ്രയുടെ KUV 100 NXT എഎംടി പതിപ്പുമായി ഉടന്‍ വിപണിയിലെത്തും.
മാറ്റങ്ങള്‍ കാഴ്ചവക്കുന്ന സ്മാര്‍ട്ട് ആന്‍ഡ് സ്‌പോര്‍ടിയായ മഹീന്ദ്രയുടെ മൈക്രോ എസ്‌യുവിയുടെ പിന്നാലെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, KUV 100 NXTയില്‍ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനെ മഹീന്ദ്ര പുറത്തിറക്കുന്നത്.
2018 ആരംഭത്തോടെ KUV 100 NXTയുടെ എഎംടി പതിപ്പ് വിപണിയില്‍ എത്തുമെന്നാണ് വിവരം.
കൂടാതെ KUV 100ന്റെ ഇലക്ട്രിക് പതിപ്പിനെയും അണിയറയില്‍ മഹീന്ദ്ര ഒരുക്കുന്നുണ്ട്.
1.2 ലിറ്റര്‍ എഞ്ചിനാണ് പുതിയ മഹീന്ദ്ര KUV 100 NXTയില്‍ ഒരുങ്ങുന്നത്.82 bhp കരുത്തും 115 Nm torque ഏകുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.
77 bhp കരുത്തും 190 Nm torque ആണ് 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്.