മഹീന്ദ്ര ജാവയുടെ ഡീലര്‍ഷിപ്പ്തല ബുക്കിങ് ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും

ഹീന്ദ്രയുടെ പിന്തുണയോടെ ഇന്ത്യന്‍ നിരത്തിലേക്ക് മടങ്ങിയെത്തുന്ന ജാവയുടെ ഓണ്‍ലൈന്‍ ബുക്കിങ് പുരോഗമിക്കുന്നതിനിടെ ഡിസംബര്‍ 15 മുതല്‍ ഡീലര്‍ഷിപ്പ്തല ബുക്കിങ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 15നാണ് ജാവയുടെ ആദ്യ ഡീലര്‍ഷിപ്പിന്റെ ഉദ്ഘാടനം. 5000 രൂപ ടോക്കണ്‍ അഡ്വാന്‍സ് ഈടാക്കിയാണ് ഡീലര്‍ഷിപ്പുകളിലും ബുക്കിംങ് സ്വീകരിക്കുന്നത്. ഡീലര്‍ഷിപ്പുകളിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ടെസ്റ്റ് ഡ്രൈവിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

ജാവ, ജാവ 42 മോഡലുകളാണ് ആദ്യം വിപണിയിലെത്തുന്നത്. ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ 42 മോഡലിന് 1.55 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. കസ്റ്റംമെയ്ഡ് ജാവ പെരാക്കിന് 1.89 ലക്ഷം രൂപയുമാണ് വില.

27 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി 105 ഡീലര്‍ഷിപ്പുകളാണ് ജാവ തുറക്കുന്നത്. ഇതില്‍ ഏഴ് ഡീലര്‍ഷിപ്പുകള്‍ കേരളത്തിലാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍.

Top