ഉപഭോകാതാക്കളെ ആകര്‍ഷിക്കും വിധം മഹീന്ദ്ര കെയുവി 100 ട്രിപ്പ് വിപണിയിലെത്തി

mahindra kuv

ഹീന്ദ്ര കെയുവി 100 ട്രിപ്പ് വിപണിയിലെത്തി. ഡയമണ്ട് വൈറ്റ്, ഡാസ്ലിംഗ് സില്‍വര്‍ നിറങ്ങളിലെത്തുന്ന വാഹനത്തിന്റെ സിഎന്‍ജി പതിപ്പിന് 5.16 ലക്ഷം രൂപയും ഡീസല്‍ പതിപ്പിന് 5.42 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന മിററുകള്‍, പവര്‍ സ്റ്റീയറിംഗ്, എസി തുടങ്ങിയവ പുതിയ കെയുവി 100 ട്രിപ്പിന്റെ പ്രധാന സവിശേഷതകളാണ്. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് കെയുവി100 ട്രിപ്പിന്റെ ബൈഫ്യൂവല്‍ വകഭേദം അണിനിരക്കുന്നത്. പെട്രോളില്‍ 82 ബി.എച്ച്.പി കരുത്തും സിഎന്‍ജിയില്‍ 70 ബി.എച്ച്.പി കരുത്തും ഈ എഞ്ചിന്‍ സൃഷ്ടിക്കും.

ബൈഫ്യൂവല്‍ വേരിയന്റില്‍ ബൂട്ടിലാണ് 60 ലിറ്റര്‍ സിഎന്‍ജി സിലിണ്ടര്‍. ഡീസല്‍ പതിപ്പില്‍ കാര്യമായ മാറ്റങ്ങളില്ല. 77 ബി.എച്ച്.പി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിനിലാണ് കെയുവി100 ട്രിപ്പ് ഡീസലിന്റെ വരവ്.

Top