ഈ വര്‍ഷം രണ്ടാം പാദത്തോടെ തന്നെ മഹീന്ദ്ര KUV100 എഎംടി വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്.ഓട്ടോമാറ്റിക് ഗിയര്‍ഷിഫ്റ്റ് ടെക്‌നോളജി ലഭ്യമാക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ മഹീന്ദ്ര കാറാകും വരവില്‍ KUV100 എഎംടി. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സിലാണ് കെയുവി വരുന്നത്.
KUV100 യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എഎംടി ഓപ്ഷനെ മഹീന്ദ്ര ലഭ്യമാക്കും. അഞ്ചു ലക്ഷം രൂപ മുതല്‍ മഹീന്ദ്ര KUV100 എഎംടിയുടെ വില പ്രതീക്ഷിക്കാം.