ഇന്ത്യയിലെ എസ്യുവി സ്‌പെഷ്യലിസ്റ്റാണ് മഹീന്ദ്ര. എണ്ണം പറഞ്ഞ നിരവധി എസ്യുവികളാണ് മഹീന്ദ്രയുടെ വാഹന ശ്രേണിയിലുള്ളത്. കൂട്ടത്തില്‍ ഏറെ ആരാധകരുള്ളതും മഹീന്ദ്രയ്ക്ക് വമ്പന്‍ വിജയം സമ്മാനിച്ചതുമായ ഒരു മോഡല്‍ ആണ് എക്‌സ്യുവി500. 2011ല്‍ വിപണിയിലെത്തിയ എക്‌സ്യുവി500യെ 2015ലും 2018ലും മഹീന്ദ്ര മുഖം മിനുക്കി അവതരിപ്പിച്ചു. എന്നാല്‍ ഇനി എക്‌സ്യുവി500യുടെ പിന്‍ഗാമിയുടെ കാലമാണ്.
ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനുമായി ഡ്യുവല്‍-സ്‌ക്രീന്‍ പതിപ്പിച്ച ഡാഷ്ബോര്‍ഡ് ആണ് എക്‌സ്യുവി700ല്‍ ഇടം പിടിക്കുക. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയ് കണക്ടിവിറ്റിയുള്ള അഡ്രെനോഎക്സ് ഇന്റര്‍ഫേസ് ഇന്‍ഫോടൈന്മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നെ ഫീച്ചറുകളും ഇതിനകം മഹീന്ദ്ര തങ്ങളുടെ പുത്തന്‍ എസ്യുവിയിലുണ്ടാകും എന്നുറപ്പിച്ചിട്ടുണ്ട്.
200 എച്പി പവര്‍ നിര്‍മ്മിക്കുന്ന 2.0-ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 185 എച്പി പവര്‍ നിര്‍മ്മിക്കുന്ന 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളിലാണ് മഹീന്ദ്ര എക്‌സ്യുവി700 വിപണിയിലെത്തുക. 6-സ്പീഡ് മാന്വല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാവും ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.
ഈ മാസം 14നാണ് എക്‌സ്യുവി700ന്റെ അവതരണം എന്ന് മഹീന്ദ്ര & മഹീന്ദ്ര വ്യക്തമാക്കി. എക്‌സ്യുവി500ല്‍ നിന്നും അടിമുടി മാറ്റങ്ങളുമായാണ് എക്‌സ്യുവി700ന്റെ വരവ്.