അമേരിക്കയില്‍ ആദ്യ നിര്‍മാണ യൂണിറ്റുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

മുംബൈ: ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അമേരിക്കയില്‍ തങ്ങളുടെ ആദ്യ നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം തന്നെ അമേരിക്കയിലെ കമ്പനിയുടെ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചു.

150 കോടി ഡോളര്‍ മുതല്‍ മുടക്കി 250 കോടി വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

3,000 പേര്‍ക്ക് തൊഴിലവസരവും സൃഷ്ടിക്കും. ഓഫ് റോഡ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്കു പ്രാധാന്യം നല്‍കി കമ്പനിയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ തയാറാക്കിയ ഡിസൈനിലായിരിക്കും വാഹനങ്ങള്‍ നിര്‍മിക്കുക.

ആദ്യമായാണ് ഒരു ഇന്ത്യന്‍ വാഹന നിര്‍മാണ കമ്പനി അമേരിക്കയില്‍ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിടുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വാഹന മാര്‍ക്കറ്റായതിനാലാണ് മഹീന്ദ്ര അമേരിക്കയെ ലക്ഷ്യംവച്ചത്.

Top