ന്യൂഡല്‍ഹി: മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ യാത്രാ വാഹനങ്ങളുടെ വില 30,000 രൂപ വരെ വര്‍ധിക്കുമെന്ന് കമ്പനി. ആഗസ്റ്റ് ഓടു കൂടി വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അസംസ്‌കൃത വസ്തുക്കളിലുണ്ടായ വില വര്‍ധനവ് ആണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന്റെ പ്രസിഡന്റ് രാജന്‍ വധേര അറിയിച്ചു. ഒന്നുകില്‍ വാഹനങ്ങള്‍ക്ക് 30,000 രൂപ വര്‍ധനവോ, അല്ലെങ്കില്‍ വാഹനവിലയില്‍ 2 ശതമാനം വര്‍ധനവോ ആണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനെ തുടര്‍ന്ന് നേരത്തെ ചില കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ വാഹന വിലയുടെ രണ്ട് മുതല്‍ നാല് ശതമാനം വരെ വില വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.