മഹീന്ദ്രയുടെ ഫ്‌ളാഗ്‌ഷിപ്പ് സ്‌പോര്‍ട്‌സ് ടൂററാണ് മോജോ. എന്നാല്‍ പ്രതീക്ഷിച്ച വിജയം ഇന്ത്യയില്‍ മഹീന്ദ്ര മോജോയ്ക്ക് സ്വന്തമാക്കാന്‍ സാധിച്ചില്ല. ഉയര്‍ന്ന വിലയാണ് ഇന്ത്യന്‍ വിപണിയില്‍ മോജോയ്ക്ക് തിരിച്ചടിയായത്.
പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് കുഞ്ഞൻ മോജോ UT300 പതിപ്പുമായി മഹീന്ദ്ര എത്തിയിരിക്കുന്നത്. പുതിയ മോജോ പുറത്തിറങ്ങുന്നതിന് മുന്‍പായി മോഡലിന്റെ ആദ്യ ടീസര്‍ മഹീന്ദ്ര പുറത്തിറക്കി. മഹീന്ദ്ര മോജോ UT300 മോട്ടോര്‍സൈക്കിളിനെ ഉടൻ വിപണിയില്‍ പ്രതീക്ഷിക്കാം.
Get ready for complete command over your city. There's a new beast in town. pic.twitter.com/fEqco8YvL1
— Mahindra Mojo (@MahindraMojo_) March 1, 2018
ഇതിന് മുന്‍പ് ഡീലര്‍ഷിപ്പില്‍ നിന്നും പുതിയ മഹീന്ദ്രയെ ക്യാമറ പകര്‍ത്തിയിരുന്നു. കാഴ്ചയില്‍ കാര്യമായ മാറ്റങ്ങളൊന്നും മോജോ UT300ല്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടെലിസ്‌കോപിക് ഫോര്‍ക്കുകളിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ഒരുക്കിയിരിക്കുന്നത്.
ദീര്‍ഘദൂര റൈഡുകള്‍ക്ക് അനുയോജ്യമായ വീതിയേറിയ പില്യണ്‍ സീറ്റാണ് പുതിയ മോജോയില്‍. പതിവില്‍ നിന്നും വ്യത്യസ്തമായ കാര്‍ബ്യുറേറ്റര്‍ എഞ്ചിനിലാണ് മോജോ UT300യുടെ ഒരുക്കം. എന്നാല്‍ പുതിയ നിറം മോജോ UT300ല്‍ പ്രതീക്ഷിക്കാം.
1.5 ലക്ഷം രൂപ വരെയാണ് പുതിയ മഹീന്ദ്ര മോജോ UT300ന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.