ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം പ്യൂഷെ ബൈക്കുകള്‍ വീണ്ടും വിപണിയിലേക്കെത്തുന്നു. പി2എക്‌സ് റോഡ് റെയ്‌സര്‍, പി2എക്‌സ് കഫെ റെയ്‌സര്‍ എന്നീ മോഡലുകളിലൂടെയാണ് പ്യൂഷെ മടങ്ങിയെത്തുന്നത്. പാരീസ് ഓട്ടോ ഷോയിലാണ് പ്യൂഷെ പുതിയ മോഡലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ സഹായത്തോടെയാണ് 70 വര്‍ഷത്തിന് ശേഷം പ്യൂഷെ ബൈക്കുകള്‍ എത്തുന്നത്.
പ്രാഥമിക ഘട്ടത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍, പ്രീമിയം സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ എന്നീ സെഗ്മെന്റുകളില്‍ ഏഴ് വാഹനങ്ങള്‍ പുറത്തിറക്കാനാണ് പ്യൂഷെയുടെ തീരുമാനം. ഇതിനായി 400 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനി തയാറെടുക്കുന്നത്.
പ്രധാനമായും യുറോപ്യന്‍ രാജ്യങ്ങളാണ് പ്യൂഷെയുടെ മാര്‍ക്കറ്റ്. 2015ല്‍ പ്യൂഷെ മോട്ടോര്‍ സൈക്കിളിന്റെ 51 ശതമാനം ഓഹരികളും മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. നിലവില്‍ 49 ശതമാനം ഓഹരികള്‍ മാത്രമാണ് പ്യൂഷെയും കൈവശമുള്ളത്.