സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ച്‌ മഹീന്ദ്ര

ഹീന്ദ്രയുടെ പോപ്പുലര്‍ എസ്യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളിലായെത്തുന്ന ഈ എസ്യുവിക്ക് 11.98 ലക്ഷം രൂപ മുതല്‍ 15.52 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില.

കഴിഞ്ഞ ദിവസം തന്നെ 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ബുക്കിങ്ങ് തുറന്നിരുന്നു.
എന്ജിന് പുറമെ, ഡിസൈനിലും കാര്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്‌കോര്‍പിയോ ഇത്തവണ എത്തിയിരിക്കുന്നത്.

ക്രോം ഇന്‍സേര്‍ട്ടുകള്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്, ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യു മിറര്‍ എന്നിവയാണ് പുറംമോടിയിലെ പുതുമ.

ഫോക്‌സ് ലെതറിലും ഡാര്‍ക്ക് ഫാബ്രിക്കിലുമാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ഇലക്ട്രിക് അഡ്സ്റ്റ് മിറര്‍,ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇന്റീരിയറിലെ പുതുമയാണ്.

456 എംഎം നീളവും 1820 എംഎം വീതിയും 1995 എംഎം ഉയരവും 2680 എംഎം വീല്‍ബേസുമാണ് പുതിയ സ്‌കോര്‍പിയോയില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്ക്, മോള്‍ടെന്‍ റെഡ്, ഡിസാള്‍ട്ട് സില്‍വര്‍ എന്നീ നാല് നിറങ്ങളിലാണ് ഇത്തവണ മഹീന്ദ്ര സ്‌കോര്‍പിയോ നിരത്തുകളിലെത്തുന്നത്.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന് 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ സ്‌കോര്‍പിയോക്കും കരുത്തേകുന്നത്. ഇത് 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 2020 സ്‌കോര്‍പിയോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Top