സ്കോർപിയോയുടെ വിൽപ്പനയിൽ മുന്നേറ്റവുമായി മഹീന്ദ്ര

ഥാർ എസ്‌യുവി കഴിഞ്ഞാൽ മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മോഡലാണ് സ്കോർപിയോ. ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മഹീന്ദ്ര കാറുകളിലൊന്നാണ് സ്കോർപിയോ. പ്രതിമാസ വിൽപ്പന കണക്കുകളിൽ മാന്യമായ സംഖ്യ സംഭാവന ചെയ്യാനും എസ്‌യുവിക്ക് സാധിക്കുന്നുണ്ട്.

2021 മാർച്ച് മാസത്തിൽ സ്കോർപിയോയുടെ 2,331 യൂണിറ്റുകൾ വിൽക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു. ഇത് വാർഷിക വിൽപ്പനയിൽ 5728 ശതമാനത്തന്റെ ഗംഭീര വളർച്ചക്കാണ് സാക്ഷ്യംവഹിച്ചത്.

2020 മാർച്ചിൽ ബ്രാൻഡ് സ്കോർപിയോയുടെ 40 യൂണിറ്റ് മാത്രമാണ് വിറ്റത്. കാർ വിൽപ്പനയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയതെങ്കിലും 2021 ഫെബ്രുവരിയിലെ കണക്കുകൾ വെച്ച് നോക്കുമ്പോൾ വിൽപ്പനയിൽ 34 ശതമാനം കുറഞ്ഞിട്ടുമുണ്ട്.

പോയ മാസം 3,535 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിൽ സ്കോർപിയോയ്ക്കായി ഒരു പുതുതലമുറ മോഡൽ അവതരിപ്പിക്കുന്നതിനായി മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ടെന്നും പുതുക്കിയ മോഡൽ ഈ വർഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Top