സെഗ്മെന്റിലെ ഏറ്റവും വലിയ ‘സ്കൈറൂഫ്’ XUV700 അവതരിപ്പിച്ച് മഹീന്ദ്ര

ഹീന്ദ്ര സെഗ്മെന്റിലെ ഏറ്റവും വലിയ ‘സ്കൈറൂഫ്’ XUV700 അവതരിപ്പിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ വാഹനം വിപണിയിൽ എത്തും.1360 മില്ലീമീറ്റർ നീളവും 870 മില്ലീമീറ്റർ വീതിയും ഉള്ള സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ അളവാണ് സ്കൈറൂഫിന് സമ്മാനിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇതോടൊപ്പം ഫീച്ചർ സമ്പന്നവുമായിരിക്കും വരാനിക്കുന്ന ഏഴ് സീറ്റർ മോഡൽ എന്നതും ശ്രദ്ധേയമാണ്.

നിലവിൽ എം‌ജി ഹെക്‌ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ, സഫാരി, കൂടാതെ എം‌ജി ZS ഇവി എന്നിവയുടെ ഉയർന്ന വേരിയന്റുകളിൽ മാത്രമാണ് പനോരമിക് സൺറൂഫ് ലഭ്യമാകുന്നത്. ഇവിടെയാണ് സെഗ്മെന്റിൽ തീർത്തും വ്യത്യസ്‌തനാവാൻ XV700 പതിപ്പിന് സാധിക്കുന്നത്.

നിരവധി സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതകളും എസ്‌യുവിക്ക് ലഭിക്കുമെന്ന് മഹീന്ദ്ര വ്യക്തമാക്കുന്നു. ക്യാബിനിൽ മെർസിഡീസ് പോലുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം, ലെവൽ 1 ഓട്ടോണമസ് ഡ്രൈവിംഗ് (ADAS) തുടങ്ങിയവയെല്ലാം വാഹനത്തിൽ ഇടംപിടിക്കും.

 

Top