ഥാറിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര. 2020-ന്റെ ആരംഭത്തിൽ തന്നെ വാഹനം നിരത്തിലിറങ്ങുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ പെട്രോള്‍ എന്‍ജിനിലും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലുമായിരിക്കും ഥാർ എത്തുക.
മഹീന്ദ്ര എക്‌സ്‌യുവി 500ലെ 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും നൽകുക. എന്നാല്‍, കൂടുതൽ വിവരങ്ങളൊന്നും മഹീന്ദ്ര പുറത്ത് വിട്ടിട്ടില്ല.
ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഡീസല്‍ എന്‍ജിനൊപ്പമുണ്ടാവുക. പഴയ ഥാറില്‍ നിന്ന് രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ പുതിയ മോഡലിനുണ്ടാകും. മുന്‍ഭാഗത്ത് തന്നെ ഥാറിന്റെ കരുത്ത് പ്രകടമാണ്. ഏഴ് സ്ലാറ്റ് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് ഫെന്‍ഡര്‍ എല്‍ഇഡി ഇന്‍ഡിക്കേറ്റർ തുടങ്ങിയവ ജീപ്പിനെ ഓർമപ്പെടുത്തുന്നതായിരിക്കും.
കൂടാതെ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും പുതിയ ഥാറിലുണ്ട്.