ജാവ മോട്ടോര്‍ സൈക്കിളിന് പുതുജീവനേകി മഹീന്ദ്ര ഉടന്‍ ഇന്ത്യയില്‍

ജാവ മോട്ടോര്‍സൈക്കിളിന് പുതുജീവനേകി മഹീന്ദ്ര രംഗത്ത്.

ബൈക്ക് പ്രേമികളില്‍ ആവേശമുണര്‍ത്തികൊണ്ടാണ് മഹീന്ദ്ര ജാവ മോട്ടോര്‍സൈക്കിളിന് രൂപം നല്‍കുന്നത്.

വിപണിയില്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജാവ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കുകയാണെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ജാവ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യയില്‍ എത്തും.

മോട്ടോര്‍സൈക്കിളുകളെ ജാവ ബ്രാന്‍ഡിന് കീഴില്‍ തന്നെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി.
ഇന്ത്യന്‍ വരവില്‍ ജാവ 350യാകും കമ്പനിയുടെ പ്രതീക്ഷ.

മണ്‍മറഞ്ഞ ജാവ 350യെ രാജ്യാന്തര വിപണിയിലേക്ക് തിരികെ കൊണ്ട് വരുന്ന ‘ജാവ മോട്ടോ’ ഇന്ത്യന്‍ വാഹന പ്രേമികള്‍ക്ക് ആവേശമായിരിക്കുകയാണ്.

മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ. കമ്പനിയെ കുറിച്ച് കേള്‍ക്കാത്ത വാഹന പ്രേമികള്‍ ആരും തന്നെ ഉണ്ടാകില്ല എന്നതാണ് വാസ്തവം.

നിലവില്‍ A ടൈപ് എന്നറിയപ്പെടുന്ന ജാവ 353/04, B ടൈപ് എന്നറിയപ്പെടുന്ന യെസ്ഡീ 250, ജാവ 350 ടൈര്‍ 634 ട്വിന്‍, യെസ്ഡീ 250 മൊണാര്‍ക്ക് മോഡലുകളാണ് ഇന്ത്യയില്‍ ഉള്ളത്.

Top