മുംബൈ: മേയ് മാസം ട്രാക്ടർ വില്പനയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിക്ക് വൻ വിൽപ്പന.
ട്രാക്ടർ വില്പന 11 ശതമാനം ഉയർന്ന് 25,599 ആയി. ഇതേതുടർന്ന് മഹീന്ദ്രയുടെ ഒാഹരി വില 0.61 ശതമാനം ഉയർന്ന് 1,425-ൽ എത്തി.
മഹീന്ദ്ര ട്രാക്ടറിന്റെ കയറ്റുമതിയിലും കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി 18 ശതമാനം ഉയർന്ന് 1,024-ൽ എത്തി. എം ആൻഡ് എം ലാഭം 19.9 ശതമാനം ഉയർന്ന് 725.16 കോടിയും മൊത്ത വില്പന 3.3 ശതമാനം ഉയർന്ന് 11125.15 കോടിയുമായി.