വാഹനപ്രേമികളെ കയ്യിലെടുത്ത്‌ മഹീന്ദ്ര ; ഓട്ടോ എക്‌സ്‌പോയില്‍ TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റ്

MAHINDRA

ട്ടോ എക്‌സ്‌പോയില്‍ കോണ്‍സെപ്റ്റ് മോഡലുകള്‍ അവതരിപ്പിച്ച്‌ വാഹനപ്രേമികളെ കൈയ്യിലെടുത്ത നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. മഹീന്ദ്ര അവതരിപ്പിച്ച TUV സ്റ്റിംഗര്‍ കോണ്‍സെപ്റ്റാണ് ഓട്ടോ എക്‌സ്‌പോയെ ഞെട്ടിച്ചിരിക്കുന്നത്.

TUV-300 എസ്‌യുവിയുടെ ഡ്രോപ്‌ടോപ് പതിപ്പാണ് TUV സ്റ്റിംഗര്‍. ആദ്യ ഇന്ത്യന്‍ കണ്‍വേര്‍ട്ടബിള്‍ എസ്‌യുവിയാണ് TUV സ്റ്റിംഗര്‍ എന്ന വാദം മഹീന്ദ്ര ഉയര്‍ത്തി കഴിഞ്ഞു. മഹീന്ദ്രയുടെ ഡീസല്‍ mHawk നിരയില്‍ നിന്നുള്ള എഞ്ചിനിലാണ് TUV സ്റ്റിംഗര്‍ ഒരുക്കിയിരിക്കുന്നത്.

140 bhp കരുത്തും 320 Nm torque ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. മഹീന്ദ്രയുടെ കോര്‍പ്പറേറ്റ് ഗ്രില്ലിലാണ് TUV സ്റ്റിംഗറിനെയും അവതരിപ്പിച്ചിരിക്കുന്നത്.

Top