ജാവ ബൈക്കുകളെ ഇന്ത്യന്‍ നിരത്തില്‍ എത്തിക്കാനൊരുങ്ങി മഹീന്ദ്ര. ജാവ ബൈക്കുകളെ പ്രാദേശികമായി നിര്‍മ്മിച്ച് ഉത്പാദന ചെലവ് കുറയ്ക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. രണ്ടുലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെ ജാവ ബൈക്കുകള്‍ക്ക് വില പ്രതീക്ഷിക്കാം.
റോയല്‍ എന്‍ഫീല്‍ഡ് കൈയ്യടക്കിയിട്ടുള്ള 250500 സിസി ശ്രേണി നോട്ടമിട്ടാണ് ജാവയുടെ വരവ്. 22.8 bhp കരുത്തും 25.2 Nm torque ഉം മോജോ UT300 ഏകുമ്പോള്‍, 27.19 bhp കരുത്തും 30 Nm torque മാണ് മോജോ XT300 പരമാവധി സൃഷ്ടിക്കുന്നത്. 250 സിസി അല്ലെങ്കില്‍ 350 സിസി എഞ്ചിനുകളെ കൂടി ബൈക്കുകളില്‍ മഹീന്ദ്ര നല്‍കിയേക്കുമെന്ന് പ്രതീക്ഷിക്കാം.