ന്യുഡല്‍ഹി: മഹിന്ദ്രയുടെ വെരിറ്റോ സെഡാന്‍, വെരിറ്റോ ഹാച്ച്ബാക്ക് എന്നിവയുടെ ഉത്പാദനം കമ്പനി അവസാനിപ്പിക്കുന്നു. ഉല്‍പ്പന്ന നിരയില്‍ നിന്നും ഈ മോഡലുകള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കും. രണ്ട് മോഡലുകളും കമ്പനിക്ക് കാര്യമായ നേട്ടം നേടിക്കൊടുക്കുന്നില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഈ വാഹനങ്ങള്‍ക്ക് പണം മുടക്കാന്‍ മഹീന്ദ്ര തയ്യാറാകുന്നുമില്ലെന്ന് ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് രാജന്‍ വധേര വ്യക്തമാക്കി.
കൂടുതല്‍ വില്‍പ്പന നടക്കാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തുമെന്ന് മാനേജിങ്ങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പവന്‍ ഗോയങ്കയും അറിയിച്ചു. മാത്രമല്ല മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഇലക്ട്രിക്ക് വെരീറ്റോ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. എസ് യു വി സെഗ്‌മെന്റിലും ഇലക്ട്രിക്ക് വാഹനങ്ങളിലുമാണ് മഹീന്ദ്ര ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.