ബൊലേറോയ്ക്ക് ആക്സസറികളുമായി മഹീന്ദ്ര

ഹീന്ദ്രയുടെ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി മോഡല്‍ കൂടിയാണ് ജനപ്രിയ ബൊലേറോ. ഇപ്പോഴിതാ എം‌യുവിയുടെ ബി‌എസ്6 പതിപ്പിന് ചില കോസ്മെറ്റിക് മാറ്റങ്ങൾ ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചില ആക്സസറികള്‍ വാഹനത്തിന് നല്‍കിയതായി കാർ ഡയറക്ടർ എന്ന യുട്യൂബ് ചാനലിനെ ഉദ്ധരിച്ച് ഡ്രൈവ് സ്‍പാര്‍ക്കും കാര്‍ ടോഖും റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹീന്ദ്ര ബൊലേറോയ്‌ക്കായി യഥാർത്ഥ ആക്‌സസറികൾ ആണ് വാഗ്ദാനം ചെയ്യുന്നത്. ഹെഡ്‌ലൈറ്റുകളും ചെറുതായി പരിഷ്‌ക്കരിച്ചു. ഫ്രണ്ട് ബമ്പറിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുള്ള ഒരു ആഡ് ഓൺ കിറ്റ് ശ്രദ്ധേയമാണ്. ഈ ആക്സസറി വാഹനത്തിന്റെ മുൻവശത്തെ ലുക്ക് വർധിപ്പിക്കുന്നു. ഇത് ടോപ്പ് എൻഡ് ട്രിം ആയതിനാൽ, ഫോഗ് ലാമ്പുകളുമായാണ് വാഹനം വരുന്നത്.

പിൻഭാഗത്ത്, ബൊലേറോയ്‌ക്കൊപ്പം റൂഫിൽ ഘടിപ്പിച്ച സ്‌പോയിലർ മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. ഇതുകൂടാതെ, ബൊലേറോയ്ക്ക് ഫ്ലോർ മാറ്റുകളും ആക്സസറിയായി ലഭിക്കുന്നു.റിയർ പാർക്കിംഗ് സെൻസറുകളും ബമ്പറിൽ സ്ഥാപിച്ചിട്ടുണ്ട്. എക്സ്റ്റീരിയർ പോലെ, ബൊലേറോയുടെ ഇന്റീരിയറും ലളിതമായി കാണപ്പെടുന്നു. മൂന്ന് നിര സീറ്റുകളും ഇതിലുണ്ട്, വാഹനത്തിൽ പരമാവധി ഏഴ് പേർക്ക് യാത്ര ചെയ്യാനാകും.

2021 മാര്‍ച്ചിലെ വിൽപ്പന കണക്കുകള്‍ പുറത്തു വരുമ്പോഴും ബൊലേറോയുടെ വിപണിയിലെ കുതിപ്പ് തുടരുകയാണ്. 8,9905 യൂണിറ്റുകളാണ് ഈ മാര്‍ച്ചില്‍ മഹീന്ദ്ര വിറ്റഴിച്ച ബൊലേറോകളുടെ എണ്ണം.

Top